Wednesday, December 24, 2025

പ്രണവും-കല്യാണിയും പ്രണയത്തിൽ?: സമയമാവുമ്പോൾ പ്രിയദർശൻ എല്ലാം പറയുമെന്ന് മോഹൻലാൽ

മലയാള സിനിമ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിക്കുന്ന താരങ്ങളിൽ രണ്ടുപേരാണ് പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും. മരക്കാറിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ജോഡികളായി എത്തിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വീണ്ടും ​ഗോസിപ്പുകൾ പരക്കുകയാണ്.

മാത്രമല്ല കല്യാണിയും പ്രണവും വിവാഹിതരാകുന്നു എന്നുവരെ വാർത്തകൾ എത്തിക്കഴിഞ്ഞു. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തോട് മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ.

”പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു. അവർ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെൽഫി എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോൾ പ്രിയദർശൻ തന്നെ എല്ലാം പറയും.”എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണെന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം. മരക്കാറിന് പുറമേ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലും പ്രണവും കല്യാണി ഒന്നിച്ചെത്തുന്നുണ്ട്.

Related Articles

Latest Articles