Sunday, October 25, 2026

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌തയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്

ദില്ലി: ആംആദ്മി പാർട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌തയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന പഞ്ചാബ് മുന്‍ നേതാവ് സുഖ്പാല്‍ സിംഗ് ഖൈറക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് പങ്കജിനെ വിളിപ്പിച്ചതെന്ന് സൂചനയുണ്ട്.

എന്നാൽ സംഭവത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചു.

ആം ആദ്‌മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചതിന് പിന്നാലെയായിരുന്നു രാഘവ് ചദ്ദയുടെ പരിഹാസരൂപേണയുള്ള പ്രതികരണം.

Related Articles

Latest Articles