Wednesday, May 22, 2024
spot_img

മോൺസൺ മാവുങ്കൽ കേസ്;കെ സുധാകരന് കുരുക്ക് മുറുകും?കേസ് ഇ ഡി അന്വേഷിക്കും,പ്രതിയുമായി ബന്ധമില്ലെന്ന് സുധാകരൻ

മോ​ൻ​സ​ൺ കേസുമായി ബന്ധപ്പെട്ട് കെ സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും.കേസ് ഇ ഡി ക്ക് കൈമാറാനാണ് തീരുമാനം.മോ​ൻ​സ​ൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി കേസെടുത്തിരുന്നു.എന്നാൽ പരാതിക്കാരുമായി ബന്ധമില്ലെന്നും, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നുവെന്നും കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നതെന്നും കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.

അതേസമയം മോൻസൺ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണയും പ്രതികൾ എന്ന് വ്യക്തം. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാ കുറ്റം ചുമത്തി. മോൻസന്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

Related Articles

Latest Articles