Wednesday, May 1, 2024
spot_img

തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ പരിശോധന: ഇഡിക്കൊപ്പമെത്തിയ കേന്ദ്ര സേനയെ തമിഴ്നാട് പൊലീസ് തട‍ഞ്ഞു

ചെന്നൈ : തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫിസിൽ പരിശോധനയ്ക്ക് ഇഡി ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയ കേന്ദ്ര സേനയെ തമിഴ്നാട് പൊലീസ് തടഞ്ഞു. സെന്തിൽ ബാലാജി ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരിക്കവേ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി പരിശോധന നടത്തുന്നത്.

കേന്ദ്ര സേന ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിന് പുറത്തു നിർത്തിയിരിക്കുകയാണ്. അതെ സമയം ഇഡി പരിശോധന പുരോഗമിക്കുകയാണ്. നിലവിൽ ഡിഎംകെ നേതാവായ സെന്തിൽ ബാലാജി മുൻപ് എഐഡിഎംകെയിൽ ആയിരുന്നു.

Related Articles

Latest Articles