Saturday, May 18, 2024
spot_img

മോന്‍സന്റെ കൈയിലെ ശബരിമല ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യമുള്ളത് രണ്ട് നാണയത്തിനും കുന്തത്തിനും മാത്രം, ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ (Monson Mavunkal) കൈവശമുള്ള ശബരിമല (Sabarimala) ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ നാണയം, ലോഹവടി എന്നിവയ്ക്ക് മാത്രമാണ് പുരാവസ്തുമൂല്യമുള്ളത്.

ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എ.എസ്.ഐ പറയുന്നത്. ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ഈ പരിശോധനയില്‍ രണ്ട് വെള്ളി നാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്.

Related Articles

Latest Articles