Friday, April 26, 2024
spot_img

‘പള്ളിക്കെട്ട് ശബരിമലയ്ക്ക്…’;പ്രശസ്ത ഗായകൻ വീരമണിക്കൊപ്പം കൈകൊട്ടി ആലപിച്ച് പത്തനംതിട്ട കലക്ടർ ദിവ്യ എസ്.അയ്യർ; വൈറൽ വിഡിയോ

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനിടെ പമ്പയിൽ പ്രശസ്ത ഗായകൻ വീരമണി രാജുവിനൊപ്പം അയ്യപ്പഭക്തിഗാനം പാടി പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ.

വീരമണിയുടെ പ്രശസ്ത തമിഴ് ഭക്തിഗാനമായ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്…’ എന്ന ഗാനമാണ് കലക്ടർ ദിവ്യ എസ്.അയ്യർ പാടിയത്.

ഇരുവരും കൈകൊട്ടി ആസ്വദിച്ചു പാടുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേസമയം മകരസംക്രമ നാളിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക് അയ്യപ്പഭക്തർ ദർശിച്ചു.

മകരജ്യോതി കാണാൻ സന്നിധാനത്തും പാണ്ടിത്താവളത്തും മറ്റ് പന്ത്രണ്ടിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു.

മാത്രമല്ല കോവിഡിന്റെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുണ്ടായിരുന്നു.

Related Articles

Latest Articles