Wednesday, May 22, 2024
spot_img

പ്രളയത്തിൽ മുങ്ങി ബീഹാറും, അസമും; മഴക്കെടുതിയിൽ 13 മരണം; ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ദില്ലി: അസമിലും, ബീഹാറിലും നാശം വിതച്ച് പ്രളയം. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഇരു സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങൾ മൂലം നിരവധി പേരെ മഴക്കെടുതിയിൽ നിന്ന് രക്ഷിക്കാനായി. ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഇതുവരെ മൂന്നരലക്ഷത്തിലധികം ആളുകളെയാണ് ഇരുസംസ്ഥാനങ്ങളിലും നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ഇപ്പോഴും ശക്തമായ മഴയാണ് ഇവിടെ പെയ്തുകൊണ്ടിരിക്കുന്നത്.

എന്നാൽ മഴ വരുന്ന ശനിയാഴ്ച വരെ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ 112.1 മില്ലിമീറ്റീര്‍ മഴയാണ് ‍ദില്ലിയിൽ ലഭിച്ചത്. 19 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ദില്ലിയിൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ മാറ്റുന്നതിനുളള ശ്രമം തുടരുകയാണ്.

ഇന്നലെ പെയ്ത കനത്ത മഴയിലുണ്ടായ അപകടത്തിൽ 13 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. ഇതോടെ മൺസൂൺ ആരംഭിച്ച ജൂൺ 1നു ശേഷം മരിച്ചവർ 680 ആയി. കനത്ത മഴ മൂലം ഗംഗ, കോസി , ഭാഗ്മതി, ഗന്ധക മഹാനന്ദ നദികളിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും പലയിടങ്ങളിലും മണ്ണിടിച്ചിൽ ഇപ്പോഴും തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles