Sunday, May 19, 2024
spot_img

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതൽ; സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട്

ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 19 ന് ആരംഭിക്കും. ആഗസ്റ്റ് 13 വരെയാകും സമ്മേളനം എന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. ഈ സമ്മേളന കാലത്ത് 19 ദിവസങ്ങളിലാണ് പാര്‍ലമെന്റ് ചേരുക.

എല്ലാ അംഗങ്ങൾക്കും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എന്നാല്‍ വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ രോഗമില്ലെന്ന് ഉറപ്പാക്കണം. നേരത്തെ രോഗ വ്യാപനം കൂടുതലുള്ള വേളയില്‍ പാര്‍ലമെന്റ് ഹാളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സമയത്തിലും ഇരിപ്പിടത്തിലും പ്രത്യേക ക്രമീകരണം വരുത്തിയിരുന്നു. നിലവില്‍ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.

540-ല്‍ 444 ലോക്‌സഭാംഗങ്ങളും 232-ല്‍ 218 രാജ്യസഭാംഗങ്ങളും വാക്‌സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തിൽ കോവിഡിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനവും അതിനുമുമ്പുള്ള രണ്ട് സമ്മേളനങ്ങളും വെട്ടിച്ചുരുക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles