Tuesday, May 7, 2024
spot_img

മരണ വീട്ടിൽ പോയാലും ഞാൻ ചിരിക്കും…. ”വ്യാജ” ഡോക്ടറേറ്റുകാരി ഷാഹിദ കമാൽ | SHAHIDA KAMAL

സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഇന്നലെ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം വലിയ രോഷത്തിനാണ് ഇടയാക്കുന്നത്. ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന സെൽഫിയാണ് ഷാഹിദ പങ്കുവച്ചത്. കേരളത്തെ നടുക്കിയ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ െകാലപാതകം വലിയ ചർച്ചയാകുമ്പോഴാണ് സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ‘ഉല്ലാസ’ ഫേസ്ബുക്ക് പോസ്റ്റ്. ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുവാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം എന്ന അപേക്ഷിച്ച് പരിഹസിക്കുന്നവരെയും പോസ്റ്റിന് താഴെ കാണാം. ഇത്തരത്തിൽ നിരവധി കമന്റുകൾ പോസ്റ്റിനു താഴെ കാണാം.

ഇടുക്കി വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പോസ്റ്റ് ചെയ്ത സെൽഫിയാണ് വിവാദമായത്. വി.ടി ബലറാം, കെ.എസ് ശബരിനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഷാഹിദ കമാലിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചിരുന്നു.

എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമീഷന്‍ അംഗം ഷാഹിദ കമാല്‍ എത്തി. ദുഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാല്‍ വിശദീകരിക്കുന്നത്. സുഹൃത്തുക്കളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ്‌ പിൻവലിച്ചെന്നും ഷാഹിദ കമാൽ പറഞ്ഞു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഷാഹിദ കമാൽ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് രക്ഷിതാക്കൾ അറിയിച്ചു. മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണിൽ വിളിച്ചിരുന്നു. കേസിന്‍റെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ പറഞ്ഞു.

Related Articles

Latest Articles