Monday, May 20, 2024
spot_img

കേരളത്തില്‍ മണ്‍സൂണ്‍ കനക്കും;ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ അക്യുവെതര്‍ അറിയിച്ചു. കേരളത്തിന്റെ തെക്ക്, മധ്യ മേഖലകളില്‍ 90 മുതല്‍ 100 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Latest Articles