Monday, September 21, 2026

സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷം വൈകുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യവാരത്തിന് ശേഷമായിരിക്കും കാലവര്‍ഷം എത്തുകയുള്ളുവെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും കേരളത്തില്‍ ജൂണ്‍ മാസം പിറക്കുന്നതിന് മുന്‍പ് കാലവര്‍ഷം എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷവും മെയ് 29നും 2017ല്‍ മെയ് 30നും കേരളത്തില്‍ കാലവര്‍ഷം എത്തിയിരുന്നു. കാലവര്‍ഷം വൈകിയാണ് എത്തുന്നതെങ്കിലും മഴയില്‍ കുറവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles