നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും മോഡലിങ്ങിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയ വ്ലോഗർ ഷെഫീന ബീവിക്ക് മലയാളി പ്രേക്ഷകർ നൽകിയത് കണക്കിന് മറുപടി. ദയയുടെ ഗ്ലാമറസ് ട്രാൻസിഷൻ റീൽസ് വീഡിയോ സ്ത്രീത്വത്തിന് അപമാനമാണെന്നും, മകളെ മഞ്ജു പിള്ള കയറൂരി വിട്ടിരിക്കുകയാണോ എന്നും ചോദിച്ച വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്. ഒടുവിൽ കടുത്ത വിമർശനങ്ങളെ തുടർന്ന് വ്ലോഗർക്ക് വിവാദ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വന്നു. #manjupillai #dayasujith #shefeenabeevi #cyberattack #moralpolicing #malayalamnews #keralayoutuber #trendingreels #celebritynews #socialmediacontroversy

