Monday, October 5, 2026

ഊരൂട്ടമ്പലം കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ് ; ദിവ്യയേയും മകളേയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ട്; ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു

തിരുവനന്തപുരം : ഊരൂട്ടമ്പലം കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്.ദിവ്യയുടേയും മകൾ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ടാണ്. ആളില്ലാതുറയിൽ വച്ചാണ് കൊലപാതകം നടന്നത് . തമിഴ്നാട്ടിലെ കുളച്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്.

പൂവാറിൽ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയിൽ എത്തിക്കുകയായിരുന്നു. ദിവ്യയേയും മകളേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു.
2011 ആഗസ്റ്റ് 19 നാണ് ദിവ്യയുടെ മൃതദേഹം കരയ്ക്ക് അടിയുന്നത്. ആഗസ്റ്റ് 23ന് കുട്ടിയുടെ മൃതദേഹം തേങ്ങാപട്ടണം ഭാഗത്ത് അടിഞ്ഞു. രണ്ടു മരണങ്ങളിലും തമിഴ്‌നാട് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു

Related Articles

Latest Articles