Monday, May 13, 2024
spot_img

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ വ്യവസായ മേഖലയുടേതു കൂടി; സ്റ്റാർട്ടപ്പുകളും പൊതുമേഖലാ കമ്പനികളും ഉൾപ്പെടെ ദൗത്യത്തിനു പിന്നിൽ നാനൂറിലേറെ കമ്പനികൾ

ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തിനു പിന്നിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തോട് ചേർന്നു പ്രവർത്തിച്ച പൊതു- സ്വകാര്യ മേഖലകളിലെ കമ്പനികൾ ഇക്കൂട്ടത്തിലുണ്ട്. സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ ഉൾപ്പെടെ 400 സ്വകാര്യ കമ്പനികൾ ദൗത്യത്തിൽ പങ്കാളികളാണ്. ഇലക്ട്രോണിക് പവർ മൊഡ്യൂളുകളും ടെസ്റ്റ് ആൻഡ് വാല്യൂവേഷൻ സംവിധാനവും നൽകിയത് കേരളത്തിന്റെ കെൽട്രോണാണ്. ചന്ദ്രയാന്റെ വിജയ പ്രതീക്ഷ ഓഹരി വിപണികളിലും ഇന്നലെ പ്രതിഫലിച്ചു. ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച കമ്പനികളുൾപ്പെടുന്ന മേഖലകളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപമെത്തിയേക്കും.

ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ പ്രധാന കമ്പനികൾ

എൽ ആൻഡ് ടി

രാജ്യത്തെ മുൻനിര എൻജിനീയറിങ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ വമ്പൻ എൽ ആൻഡ് ടിയുടെ എയ്റോ സ്പേസ് വിഭാഗം നിർണായകമായ ഘടകങ്ങൾ ദൗത്യത്തിനായി നൽകി. ബൂസ്റ്റർ സെഗമെന്റിൽ ഒട്ടേറെ ഘടകങ്ങൾ എം ആൻഡ് ടി നിർമ്മിച്ച് നൽകി.

മിശ്ര ധാതു നിഗം

പൊതുമേഖലാ ലോഹക്കമ്പനിയായ മിശ്ര ധാതു നിഗം ദൗത്യത്തിനായി കൊബാൾട്ട് ബേസ് അലോയ്കൾ, നിക്കൽ ബേസ് അലോയ്കൾ, ടൈറ്റാനിയം അലോയ്, പ്രത്യേകം തയാറാക്കിയ സ്റ്റീൽ എന്നിവ ലോഞ്ച് വെഹിക്കിളിനായി നൽകി.

ഭെൽ

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസാണ് ചന്ദ്രയാനുള്ള ബാറ്ററികൾ നിർമ്മിച്ചത്. ഭെല്ലിന്റെ വെൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ബൈമെറ്റാലിക് അഡാപ്റ്ററുകൾ നിർമ്മിച്ചത്.

ഗോദ്റെജ് എയ്റോസ്പേസ്

നിർണായക എൻജിനുകളും ത്രസ്റ്ററുകളും (എൽ 110 ഉൾപ്പടെ)

ടാറ്റ എൽക്സി

ദൗത്യത്തിന് സാങ്കേതിക സഹായം നൽകി.

അങ്കിത് എയ്റോസ്പേസ്

ദൗത്യത്തിനാവശ്യമായ അലോയ് സ്റ്റീൽ, സ്റ്റെയ്ൻ ലെസ്സ് സ്റ്റീൽ, ടൈറ്റാനിയം, ബോൾട്ട് എന്നിവ നൽകി

വാൽചന്ദ്നഗർ ഇൻഡസ്ട്രീസ്

ലോഞ്ച് വെഹിക്കിളിന്റെ ബൂസ്റ്റർ സെഗ്‌മെന്റിലേക്കുള്ള ഹാർഡ് വെയറുകൾ നൽകി.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്

ലോഞ്ച് വെഹിക്കിൾ പരീക്ഷിച്ച നാഷണൽ എയ്റോ സ്പേസ് ലബോറട്ടറീസിന് നിർണായക ഘടകങ്ങൾ നിർമിച്ചു നൽകി.

Related Articles

Latest Articles