suicide
ചെന്നൈ: കോവിഡ് രോഗം ബാധിക്കുമെന്ന ഭയത്തെ തുടർന്ന് വിഷം കഴിച്ച അമ്മയും കുഞ്ഞും മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി 23 കാരിയായ ജോതികയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടത്.
യുവതിയും സഹോദരന്മാരും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ചിരുന്നു. എന്നാൽ ഇവരിൽ മൂന്ന് പേർ രക്ഷപ്പെട്ടു.
മരണപ്പെട്ട ജോതിക ഭർത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ എല്ലാവർക്കും അണുബാധ പടരുമെന്ന് ഭയന്ന് കുടുംബം വിഷം കഴിക്കുകയായിരുന്നു.
പിന്നീട് ഇവരെ ആരെയും പിന്നീട് പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി അഞ്ചുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോതികയുടെയും മകന്റെയും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
അതേസമയം, ഈ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കോവിഡ് പോസിറ്റീവായാൽ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…