Saturday, January 10, 2026

രാത്രിയിൽ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ ഉറക്കം നഷ്ടപ്പെടുത്തി; റാന്നിയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഭിത്തിയില്‍ ഇടിച്ച് കൊന്നു

റാന്നി: പത്തനംതിട്ട റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ്(21) തന്‍റെ 27 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. റാന്നിയിലെ വീട്ടിൽ വെച്ചാണ് ബ്ലസ്സി കുഞ്ഞിനെ കൊലപ്പെടുത്തിയത്. 27 ദിവസം മാത്രം പ്രായമുള്ള അൺകുഞ്ഞാണ് മരിച്ചത്.

കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് സുഖമില്ലെന്ന് പറഞ്ഞ് ബ്ലസിയും ഭര്‍ത്താവും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പനിയാണന്നും,കട്ടിലിൽ നിന്ന് വീണതാണന്നും ആശുപത്രി അധികൃതരോട് വിശദീകരിച്ചു. എന്നാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ തലയ്‌ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നു ഡോക്ടർമാർ ഉറപ്പിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles