കൊല്ലം: ഭക്ഷണമുണ്ടാക്കാത്തതിന്റെ പേരിൽ അമ്മയ്ക്ക് മകന്റെ ക്രൂരമർദനം. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിനിയായ ദേവകിയെയാണ് മകന്‍ മനോജ് ക്രൂരമായി മർദിച്ചത്. ചടയമംഗലം പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഭക്ഷണമുണ്ടാക്കാത്തതിന്റെ പേരിൽ ദേവകിയെ മകൻ മനോജ് മർദിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ മനോജ് മാതാവിനെ ആദ്യം ചീത്ത വിളിച്ചു. അതിനു ശേഷം ദേവകിയെ വടികൊണ്ട് അടിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിക്കാറുള്ള മനോജ് ദേവകിയെ ചീത്ത വിളിക്കുന്നതും അടിക്കുന്നതും പതിവായിരുന്നു. ഇതോടെ നാട്ടുകാർ ദേവകിയുടെ വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പതിവുപോലെ മനോജ് മാതാവിനെ അടിക്കാൻ തുടങ്ങിയപ്പോൾ അത് ചിത്രീകരിച്ച് മനോജിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

