Tuesday, October 27, 2026

കരിങ്കൊടി അലർജി !
മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയുടെ പരിപാടി;
പ്രതിപക്ഷപാർട്ടിയുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കരുതല്‍ തടങ്കലില്‍

കോഴിക്കോട് : മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും പ്രതിപക്ഷപാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കി . കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷഹീൻ എന്നിവരെയാണ് കോഴിക്കോട് പോലീസ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി.

കാലിക്കറ്റ് സർവകലാശാലയിൽ പദ്ധതികളുടെ ഉദ്ടഘാടനത്തിനായാണ് മുഖ്യമന്ത്രിയെത്തുന്നത്. തുടർന്നാണ് കരിങ്കൊടി പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഞ്ച് കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് വനിതാ നേതാക്കളെ അടക്കം തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് മാറ്റി. പരിപാടിയിൽ കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിവാദമായതോടെ പോലീസ് പിൻവലിച്ചു.

Related Articles

Latest Articles