Wednesday, May 8, 2024
spot_img

പാലിന് പൊന്നുംവില;പാൽ വില ഉയർത്തി മദർ ഡയറി, ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു,മദർ ഡയറി പാൽ വില വർദ്ധിപ്പിക്കുന്നത് ഈ മാസം 4 തവണ

ദില്ലി: ഇന്ത്യയിലെ മുൻനിര പാൽ വിതരണക്കാരാണ് മദർ ഡയറി.ഈ വർഷം നാലാമത്തെ തവണയാണ് പൽ വില വർദ്ധിപ്പിക്കുന്നത്പാലിന് ലിറ്ററിന് 2 രൂപയാണ് മദർ ഡയറി വർദ്ധിപ്പിച്ചത്.ഫുൾക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപയും ടോക്കൺ മിൽക്ക് ലിറ്ററിന് 2 രൂപയും ആണ് വർദ്ധിപ്പിച്ചത്.തുടർച്ചായി ഉള്ള പാൽ വിലയുടെ വർദ്ധനവ് ഉപഭോക്താക്കളെ ഒന്നടങ്കം വലക്കുകയാണ്. മദർ ഡയറി ഫുൾക്രീം പാലിന്റെ വില ലിറ്ററിന് ഒരു രൂപ ഉയർത്തി ഇപ്പോൾ 64 രൂപയാക്കി. ടോക്കൺ പാൽ വില ലിറ്ററിന് 48 രൂപയിൽ നിന്ന് 50 രൂപയാക്കി.

ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വർധിച്ചതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമെന്ന് ഡയറി പ്രൊഡക്ട് ഓർഗനൈസേഷൻ പറഞ്ഞു. ഈ വർഷം മുഴുവൻ ക്ഷീര വ്യവസായം പ്രതിസന്ധി നേരിട്ടെന്നും പാലിന്റെ ആവശ്യത്തിലും വിതരണത്തിലും വലിയ അന്തരം ഉണ്ടായെന്നും മദർ ഡയറി വക്താവ് പറഞ്ഞു. കാലിത്തീറ്റയുടെ വില വർധിച്ചതും മൺസൂൺ ക്രമ രഹിതമായി എത്തിയതും പാൽ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. പാൽ വില ഉയർത്താൻ ഇവയെല്ലാം കാരണമായതായി വക്താവ് കൂട്ടിച്ചേർത്തു

Related Articles

Latest Articles