Sunday, May 19, 2024
spot_img

ബസില്‍ മാല മോഷണ ശ്രമവുമായി അമ്മയും മകളും ; പിടികൂടി പോലീസ്

ഇടുക്കി : മോഷണ ശ്രമത്തെ തുടർന്ന് തമിഴ്നാട് സ്വദേശിനികളായ അമ്മയും മോളും പോലീസിന്റെ പിടിയിലായി. തൊടുപുഴ മുതലക്കോടത്ത് ബസില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇരുവരും സ്ഥിരം ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരാണെന്ന് പോലീസ് അറിയിച്ചു.

ബസില്‍ മുതലകോടത്തിന് സമീപത്തുവച്ചാണ് ഇവർ മാല പൊട്ടിച്ചത്. മാല നഷ്ടപ്പെട്ടതിനെ തുടർന്ന് മുതലക്കോടം സ്വദേശിയായ ലൂസി ബഹളം വെക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Related Articles

Latest Articles