Sunday, May 5, 2024
spot_img

വാളയാറിൽ 130 ഗ്രാം എംഡിഎംഎ പിടികൂടി ; തൃശ്ശൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

പാലക്കാട് : വാളയാറിൽ എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് പിടികൂടി . ബംഗളുരുവിൽ നിന്ന് തൃശ്ശൂരിലേക്ക് എയർ ബസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്. തൃശ്ശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പത്തുലക്ഷം രൂപ വില വരുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

വാളയാറിലെത്തിയ എയർ ബസിലെ എക്സൈസ് പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇവരിൽ ഉമർ ഹാരിസ് വിൽപ്പന സംഘത്തിലെ പ്രധാനിയാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. സ്കൂൾ കുട്ടികൾക്കും , റിസോർട്ടുകളിലും എത്തിക്കാനായിരുന്നു ഇവർ ലഹരിമരുന്നുമായെത്തിയത്

Related Articles

Latest Articles