Sunday, October 4, 2026

തലസ്ഥാനത്ത് മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ (Suicide) ചെയ്തു. തലസ്ഥാനജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. മക്കൾക്ക് വിഷം നൽകി മാതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. വിഷം കഴിച്ച മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്.

വെഞ്ഞാറമൂട് വെള്ളുമണ്ണടി തടത്തരികത്ത് വീട്ടിൽ ശ്രീജ (26)ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയാണ് ശ്രീജ. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. കുടുംബപ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles