Monday, May 6, 2024
spot_img

അതിമാരക മയക്കുമരുന്നുമായി സിനിമാ സീരിയൽ താരം ഡെൻസൺ പിടിയിൽ

വൈത്തിരി: അതിമാരക മയക്കുമരുന്നുമായി (Drugs) സിനിമാ സീരിയൽ താരം പിടിയിൽ. എറണാകുളം കടമനക്കുടി മൂലമ്പള്ളി പനക്കൽ പിജെ ഡെൻസൺ (44) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 0.140 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു. ഓർമ്മശക്തിയെ ഗുരുതരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എൽഎസ്ഡി സ്റ്റാമ്പുകൾ.

പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന വിഭാഗത്തിൽപ്പെട്ട എൽ.എസ്.ഡി സ്റ്റാമ്പുകളുമായി അഭിനേതാവ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് വൈത്തിരി എസ്‌ഐ ഇ രാംകുമാറും സംഘവും വയനാട് പോലീസ് (Wayanad Police) മേധാവിയുടെ ലഹരി വിരുദ്ധ സേനംഗങ്ങളും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Latest Articles