Wednesday, September 30, 2026

ധോണി സൈനീക സേവനത്തിന് : കശ്മീര്‍ താഴ്വരയില്‍ സൈനിക വേഷത്തില്‍ പട്രോളിംഗിനിറങ്ങും

ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ സൈനിക സേവനവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടീം ഇന്ത്യ വെസ്റ്റിന്‍ഡീസില്‍ ക്രിക്കറ്റ് മത്സരത്തിനായി ഒരുങ്ങുമ്പോള്‍ മുന്‍ നായകന്‍ എം എസ്്് ധോണി കശ്മീര്‍ താഴ്വരയില്‍ സൈനിക വേഷത്തില്‍ പട്രോളിംഗിന് ഇറങ്ങും. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് താനില്ലെന്ന് നേരത്തെ തന്നെ ധോണി അറിയിച്ചിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയുടെ കശ്മീര്‍ യൂണിറ്റില്‍ സൈനീക സേവനത്തിനിറങ്ങാനൊരുങ്ങുകയാണ് ധോണി ഇപ്പോള്‍. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി.

Related Articles

Latest Articles