Wednesday, May 15, 2024
spot_img

മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം

ദില്ലി: മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്കാരം. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് അനസ് . 19 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം പ്രഖ്യാപിച്ചത്. 400 മീറ്ററിൽ ദേശീയ റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് അവാർഡ് നേട്ടം.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. റിലേയിൽ 4 X 100 റിലേയിലും മിക്സഡ് റിലേയിലും വെള്ളിനേടിയിരുന്നു. കുറച്ചുദിവസങ്ങൾക്ക് മിക്സഡ് റിലേയിൽ സ്വർണംനേടിയ ടീമിനെ അയോഗ്യരാക്കി. ഇതോടെ അനസ് അംഗമായ ടീമിന് സ്വർണം ലഭിച്ചു.അനസ് കൊല്ലം നിലമേല്‍ സ്വദേശിയാണ്.

Related Articles

Latest Articles