Thursday, May 16, 2024
spot_img

ഒരു സെലിബ്രിറ്റി ദാമ്പത്യത്തിന് കൂടി അവസാനമാകുന്നു; ഫുൾസ്റ്റോപ്പിട്ട് മുകേഷും മേതിൽ ദേവികയും

കൊല്ലം: നടനും എംഎൽഎയുമായ മുകേഷിന്റെയും മേതിൽ ദേവികയുടെയും രണ്ടാം വിവാഹവും പരാജയത്തിലേക്ക്. മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു.നടി സരിതയുമായി വേർപിരിഞ്ഞത്തിനു ശേഷം മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്.

22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അന്ന് ഇരുവരും വിവാഹം കഴിച്ചത് ആരാധകർ ഏവരെയും അമ്പരപ്പിച്ചിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ അന്നത്തെ ചോദ്യം. ഇപ്പോൾ ഇതേ ആരോപണം തന്നെയാണ് മേതിൽ ദേവികയും മുകേഷിനെതിരെ ഉന്നയിക്കുന്നത്.

ഭർത്താവെന്ന നിലയിൽ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതിൽ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് പുറത്ത് വരുന്ന സൂചന, 2002 ൽ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്. വിവാഹശേഷം ബാംഗ്ലൂരിലേക്ക് താമസവും മാറി.ഇരുവർക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാൽ രണ്ടുവർഷത്തിൽ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തിയിരുന്നു.തുടർന്ന് പാലക്കാട് രാമനാട്ടുകരയിൽ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തിൽ കലാശിച്ചതും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles