Thursday, November 26, 2026

പലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ മരിച്ച നിലയില്‍; ദുരൂഹത

indiaദില്ലി: പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മരിച്ച നിലയില്‍ കണ്ടെത്തി. മുകുൾ ആര്യയാണ് റാമല്ലയിലെ ഇന്ത്യന്‍ മിഷനിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുകുൾ (Mukul Arya) ആര്യയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്ത്യൻ നയതന്ത്രജ്ഞന്റെ മരണത്തിൽ പലസ്തീൻ വിദേശകാര്യ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തി. മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

“രാമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി. അവൻ ശോഭയുള്ളതും കഴിവുള്ളതുമായ ഒരു ഉദ്യോഗസ്ഥനായിരുന്നു. എന്റെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട്”. എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. പലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles

Latest Articles