Sunday, May 26, 2024
spot_img

വെങ്ങാനൂർ നീലകേശി മുടിപ്പുരയിലെ പറണേറ്റ് ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കടക്കുളം തെക്കേ ദിക്ക്ബലിയുടെ തത്സമയക്കാഴ്ച കാണാം ഇന്ന് രാത്രി 10.30 മണിക്ക് തത്വമയി നെറ്റ് വർക്കിൽ

വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുരയിൽ ആറ് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള പറണേറ്റ് ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 7,12,22 എന്നീ തീയതികളിലായി യഥാക്രമം വടക്ക് ,പടിഞ്ഞാറ് ,തെക്ക് ദിക്കുകളിലെ ദിക്കുബലി നടക്കും .ഏപ്രിൽ 22 നാണ് പറണേറ്റ് നടക്കുക. തുടർന്ന് മേടപ്പത്തായ ഏപ്രിൽ 23 ന് നിലത്തിൽപോരും നടക്കും .അന്ന് വൈകിട്ട് ആറാട്ട് കഴിഞ്ഞു ദേവിയുടെ തങ്കതിരുമുടി അകത്തെഴുന്നള്ളിക്കുന്നതോടെ പറണേറ്റ് ഉത്സവത്തിന് സമാപനമാകും.

പ്രാധാന ചടങ്ങുകളായ ദിക്കുബലി ,കച്ചേരിനട എഴുന്നള്ളത്ത്‌ ,പറണേറ്റ് നിലത്തിൽപോര് എന്നിവയുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിലൂടെ കാണാവുന്നതാണ്.

Related Articles

Latest Articles