Friday, May 3, 2024
spot_img

മുല്ലപ്പെരിയാർ അധികാരം, മേൽനോട്ടസമിതിക്ക് ; ഉത്തരവുമായി സുപ്രീംകോടതി

ദില്ലി : മുല്ലപെരിയാർ ഡാം സുരക്ഷാ നിയമത്തിൽ വരുന്ന മുഴുവന്‍ അധികാരങ്ങളും താത്കാലികമായി മേല്‍നോട്ട സമിതിക്കെന്ന് സുപ്രീംകോടതി ഉത്തരവ് .മുല്ലപ്പെരിയാറില്‍ മേല്‍നോട്ട ചുമതല സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരം ലഭിച്ചാൽ തമിഴ്‌നാടിന്റെ ആധിപത്യത്തിന് തിരശ്ശീല വീഴുമെന്ന പ്രതീക്ഷയിലാണ് കേരളം .

ഡാമിന്റെ എല്ലാ പരിപൂര്‍ണ അധികാരവും ഇപ്പോൾ തമിഴ്‌നാടാണ് കയ്യടക്കി വച്ചിരിക്കുന്നത്. അതിനാൽ തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ തമിഴ്‌നാട് തള്ളിക്കളയുകയാണ് പതിവായി ചെയ്ത്കൊണ്ടിരുന്നത് . മേല്‍നോട്ട സമിതിക്ക് ഡാമിന്മേലുള്ള അധികാരം കിട്ടിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം എടുക്കുന്നത്. ഡാമിന്റെ സുരക്ഷാപ്രശ്‌നം ഉന്നയിച്ചുള്ള ഹര്‍ജികളില്‍ കോടതി വിധി പറയുന്നത് ഉച്ചക്ക് ശേഷമായിരിക്കും .ജസ്റ്റിസ്.എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Related Articles

Latest Articles