മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് കാട്ടി തമിഴ്നാട്ടില്‍ സിപിഎം പ്രകടനപത്രിക വാഗ്ദാനം . ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ കേരള സര്‍ക്കാരും , രാഷ്ട്രീയ പാര്‍ട്ടികളും , സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നതിനിടയിലാണ് ഇത്തരമൊരു വാഗ്ദാനവുമായി സിപിഎം തമിഴ്നാട് ഘടകം ആശങ്കജനിപ്പിക്കും വിധം പ്രകടനപത്രിക പുറത്തിറക്കിയത് .
ഇത്തവണ ഡിഎംകെ അടങ്ങുന്ന മുന്നണിയുടെ ഭാഗമായാണ് സിപിഎം തമിഴ്നാട്ടിൽ മത്സരിക്കുന്നത്. ഡി.എം.കെ അധികാരത്തിലെത്തിയാല്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീംക്കോടതി നിര്‍ദ്ദേശ പ്രകാരം 152 അടിയാക്കി ഉയര്‍ത്തുമെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു .

