മുല്ലപ്പെരിയാര്‍ അണക്കെട്ട് തകർക്കും: ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചത് പോലീസിന്

mullaperiyar

0
mullaperiyar
mullaperiyar

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സന്ദേശം എത്തിയത്.

അതേസമയം തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നത്. തുടർന്ന് നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വിളിച്ചത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തൃശ്ശൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.