Saturday, April 20, 2024
spot_img

‘സിവിൽ സർവീസസിൽ മലയാളിത്തിളക്കം’; സിവില്‍ സര്‍വീസ് പരീക്ഷയിൽ ശുഭം കുമാറിന് ഒന്നാം റാങ്ക്; തൃശൂര്‍ സ്വദേശിനി കെ.മീരയ്ക്ക് ആറാം റാങ്ക്

ദില്ലി : 2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി വസ്തിക്ക് രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ കോലഴി സ്വദേശിനിയായ കെ.മീര ആറാം റാങ്ക് നേടി.

മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ (20), അപര്‍ണ രമേശ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്. സുധന്‍ (57), അപര്‍ണ എം.ബി (62), പ്രസന്നകുമാര്‍ (100), ആര്യ ആര്‍. നായര്‍ (113),

കെ.എം പ്രിയങ്ക (121), പി.ദേവി (143), അനന്തു ചന്ദ്രശേഖര്‍ (145), എ.ബി ശില്പ (147), രാഹുല്‍ എല്‍. നായര്‍ (154), രേഷ്മ എ.എല്‍ (256), കെ. അര്‍ജുന്‍ (257) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍

Related Articles

Latest Articles