മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നതിനിടെ മതിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇന്ന് പുലർച്ചെ പെയ്ത മഴയിലാണ് അപകടം ഉണ്ടായത്. ഭാരത് നഗറിലായിരുന്നു സംഭവം. മണ്ണിടിച്ചിൽ മൂലമാണ് അപകടം ഉണ്ടായത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ചത്.
അതിനിടെ പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. വിക്രോലിയിലെ സൂര്യനഗറിലും അപകടമുണ്ടായിരുന്നു. മൂന്ന് പേരാണ് ഇവിടെ കെട്ടിടം തകർന്ന് വീണ് മരിച്ചത്. ഒൻപത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
എന്നാൽ മഴ ശക്തമായതോടെ, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലെ കന്തീവാലി ഈസ്റ്റ് ഏരിയയിലെ ഹനുമാൻ നഗറില്‍ വീടുകളിലേക്ക് മഴവെള്ളം കയറിയിട്ടുണ്ട്. സിയോൺ റെയിൽവേ ട്രാക്കും വെള്ളത്തില്‍ മൂടിക്കിടക്കുകയാണ്.താഴ്ന്ന പ്രദേശങ്ങളിലെ ചില റൂട്ടുകളിലെ സിറ്റി ബസുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഗാന്ധി മാർക്കറ്റ് പ്രദേശത്തെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ യാത്രക്കാർ കാര്യമായ ബുദ്ധമുട്ട് നേരിടുന്നുണ്ട്. സിയോൺ, ചെമ്പൂർ, ഗാന്ധി മാർക്കറ്റ്, അന്ധേരി മാർക്കറ്റ്, ആർസിഎഫ് കോളനി, എൽബിഎസ് റോഡ്, വഡാല ബ്രിഡ്ജ് എന്നിവിടങ്ങളെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ബിഎംസി മേഖലയിലേക്ക് വെള്ളം എത്തിക്കുന്ന രണ്ട് തടാകങ്ങളിൽ ഒന്ന് മഴയെത്തുടർന്ന് കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകള്‍ മുംബൈയിലെത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറും മഴ തുടരും എന്നതിനാല്‍ മുംബൈയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

