Friday, May 3, 2024
spot_img

ആർ എസ്സ് എസ്സിനെ അപകീർത്തിപ്പെടുത്താൻ ശ്രമം; സീതാറാം യച്ചൂരിയ്ക്കെതിരെ മുംബൈ മെട്രോപൊളിറ്റൻ കോടതിയുടെ വാറണ്ട്

മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയ്ക്കെതിരെ വാറണ്ട്. മുംബൈ മെട്രോപൊളിറ്റൻ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.

കേസ് ഈ മാസം 30 ന് കോടതി പരിഗണിയ്ക്കും . ആർഎസ്എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമാൻ ജോഷിയാണ് കേസ് ഫയൽ ചെയ്തത് . ഗൗരി ലങ്കേഷ് വധത്തിനു പിന്നിൽ ആർഎസ്എസ് ആണ് എന്ന പ്രഖ്യാപനത്തിനെതിരെയാണ് കേസ് . യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തിൽ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്ന് ജോഷി ഹർജിയിൽ പറയുന്നു.

Related Articles

Latest Articles