Sunday, June 9, 2024
spot_img

രാജ്യത്ത് വീണ്ടും എക്‌സ്.ഇ; ഗുജറാത്തിന് പിന്നാലെ മുംബൈയിലും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്. ഇ സ്ഥിരീകരിച്ചു. ഗുജറാത്തിന് പിന്നാലെ മുംബൈയിലാണ് ഈ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ എക്‌സ്. ഇ വകഭേദം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് മുംബൈയിലും രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

67കാരനായ മുംബൈ നിവാസിക്കാണ് എക്‌സ്. ഇ വകഭേദം കണ്ടെത്തിയത്.ഇദ്ദേഹം ഗുജറാത്തില്‍ വഡോദരയിലേക്ക് യാത്ര ചെയ്തിരുന്നു. മാര്‍ച്ച് 12 ന് കോവിഡ് സ്ഥിരീകരിച്ച ഇയാള്‍ തൊട്ടടുത്ത ദിവസം തന്നെ അധികൃതരെ അറിയിക്കാതെ മുംബൈയിലേക്ക് തിരിച്ചുപോവുകയാണ് ചെയ്തത്. പിന്നീടാണ് ഇയാള്‍ക്ക് എക്‌സ്.ഇ വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞത്. അതേസമയം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്‌സ്. ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. മുമ്പ് മഹാരാഷ്ട്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

Related Articles

Latest Articles