Monday, September 28, 2026

ദേഷ്യം വന്നാൽ ആണ് പെണ്ണിനെ 35 അല്ല, 36 കഷ്ണങ്ങൾ ആക്കും! ശ്രദ്ധാ വാൽക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദ പരാമർശം: യുവാവ് അറസ്റ്റിൽ

ലക്‌നൗ: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദ പരാമർശം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. സെക്കന്ദരാബാദ് സ്വദേശി വികാസാണ് പോലീസ് പിടിയിലായത്. ദേഷ്യം വന്നാൽ ആണ് പെണ്ണിനെ 35 അല്ല, 36 കഷ്ണങ്ങൾ ആക്കുമെന്നായിരുന്നു ഇയാൾ നടത്തിയ പരാമർശം.

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് വികാസ് ഇത്തരത്തിലുള്ള വിവാദപരമായ പരാമർശം നടത്തിയത്. ഒരു ആളുടെ മാനസികാവസ്ഥ ശരിയല്ല എങ്കിൽ എന്തിന് 35 കഷ്ണം, പെണ്ണിനെ അവൻ 36 കഷ്ണങ്ങളാക്കി വെട്ടിമുറിയ്‌ക്കുമെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്.

വ്യാജ പേരിൽ ആയിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles