തൃശ്ശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നു. ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ കൂടി മൃതദേഹഭാഗങ്ങൾ തിരിച്ചറിയാൻ സാധിച്ചതോടെയാണ് ദുരന്തത്തിന്റെ മരണസംഖ്യ ഔദ്യോഗികമായി 17 ആയി സ്ഥിരീകരിച്ചത്. സ്ഫോടനത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയ സാഹചര്യം നിലനിന്നിരുന്നതിനാൽ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ മരണകാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം സാധ്യമായിരുന്നുള്ളൂ.
പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരുടെ മൃതദേഹഭാഗങ്ങളാണ് ഡിഎൻഎ പരിശോധനയിലൂടെ ഇപ്പോൾ തിരിച്ചറിഞ്ഞത്. സ്ഫോടനത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായതിനാൽ അപകടത്തിന് ശേഷം വലിയ വെല്ലുവിളിയാണ് അന്വേഷണ സംഘവും ബന്ധുക്കളും നേരിട്ടത്.

