Saturday, May 18, 2024
spot_img

മുപ്പെട്ടു തിങ്കൾ; എല്ലാ തിങ്കളാഴ്ച ദിനവും ശിവപാർവതീമാരെ പ്രാർത്ഥിക്കുന്നത് ശ്രേഷ്ഠം

ഇന്ന് മീനമാസത്തിലെ മുപ്പെട്ടു തിങ്കൾ. ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം നമ്മൾ ശിവനെ ഭജിക്കാന്‍. ‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്.

ഉമാമഹേശ്വരസ്തോത്രവും ജപിക്കണം. കഴിയാവുന്നത്ര തവണ ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ‘ഓം ഹ്രീം ഉമായൈ നമ :’ ജപിക്കുന്നതും നന്ന്. എല്ലാ തിങ്കളാഴ്ച ദിനം മുഴുവനും ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.

ശിവഭഗവാനും പാർവതീദേവിക്കും തുല്യപ്രാധാന്യം നൽകി ഉമാമഹേശ്വര സ്തോത്രം ജപിക്കാം.

നമഃ ശിവാഭ്യാം നവയൗവനാഭ്യാം

പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം

നഗേന്ദ്രകന്യാവൃഷകേതനാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം

നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം

നാരായണേനാര്‍ചിത പാദുകാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം

വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം

വിഭൂതിപാടീരവിലേപനാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം

ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം

ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം പരമൗഷധാഭ്യാം

പഞ്ചാക്ഷരീപംജരരംജിതാഭ്യാം

പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം

അത്യംതമാസക്തഹൃദംബുജാഭ്യാം

അശേഷലോകൈകഹിതംകരാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം കലിനാശനാഭ്യാം

കങ്കാളകല്യാണവപുര്‍ധരാഭ്യാം

കൈലാസശൈലസ്ഥിതദേവതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാമശുഭാപഹാഭ്യാം

അശേഷലോകൈകവിശേഷിതാഭ്യാം

അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം

രവീന്ദുവൈശ്വാനരലോചനാഭ്യാം

രാകാശശാങ്കാഭമുഖാംബുജാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം ജടിലംധരാഭ്യാം

ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം

ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം

ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം

ശോഭാവതീശാന്തവതീശ്വരാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാം പശുപാലകാഭ്യാം

ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം

സമസ്തദേവാസുരപൂജിതാഭ്യാം

നമോ നമഃ ശങ്കര പാര്‍വതീഭ്യാം

സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം

ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ

സ സര്‍വ്വസൗഭാഗ്യഫലാനി

ഭുംക്തേ ശതായുരാന്തേ ശിവലോകമേതി

(കടപ്പാട്)

Related Articles

Latest Articles