അഭിമാനനേട്ടം സ്വന്തമാക്കി മലയാളി താരം മുരളി ശ്രീശങ്കർ. ഗ്രീസിലെ കലിത്തിയയിൽ നടന്ന 12-ാമത് രാജ്യാന്തര ജമ്പിംഗ് മീറ്റിൽ മലയാളി താരം മുരളി ശ്രീശങ്കർ സ്വർണ്ണം നേടി. 8.31 മീറ്റർ ചാടിയാണ് ഇന്ത്യയുടെ പ്രീമിയർ ലോങ്ജംപർ മുരളി ശ്രീശങ്കർ സ്വർണം നേടിയത്.
കഴിഞ്ഞ ഏപ്രിലിൽ ടോക്കിയോവിൽ 8.36 മീറ്റർ ചാടിയാണ് മുരളി ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. പിന്നീട് ശ്രീശങ്കറിന് പിന്നാലെ 8.27 മീറ്റർ ചാടിയ സ്വീഡൻ താരം തോബിയാസ് മോണ്ട്ലർ വെള്ളിയും 8.17 മീറ്റർ ചാടി ഫ്രാൻസിന്റെ ജൂൾസ് പോമ്മറി വെങ്കലവും കരസ്ഥമാക്കി.
അതേസമയം ആകെ മൂന്ന് ജമ്പർമാർ മാത്രമാണ് 8 മീറ്റർ കടന്നത്. തന്റെ മികച്ച ആഭ്യന്തര പ്രകടനത്തിന്റെ പിൻബലത്തിലാണ് ശ്രീശങ്കർ മത്സരത്തിനിറങ്ങിയത്. അവിടെ അദ്ദേഹം തുടർച്ചയായി 8 മീറ്റർ മറികടന്നിരുന്നു.
എന്നാൽ തിരുവന്തപുരത്ത് നടന്ന സീസൺ ഓപ്പണിംഗ് ഇന്ത്യൻ ഓപ്പൺ ജംപ് മത്സരത്തിൽ 8.14 മീറ്റർ താണ്ടിയ മലയാളി അത്‌ലറ്റ്, കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പിൽ 8.17 ചാടി സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയിരുന്നു.മാത്രമല്ല കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ കായികതാരങ്ങൾ യൂറോപ്പിൽ പരിശീലനത്തിലും മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…