Wednesday, May 15, 2024
spot_img

യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് മര്‍ദ്ദനം; കാമുകനും സുഹൃത്തുക്കളും പിടിയിൽ

കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കേസിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. മുണ്ടക്കയം സ്വദേശിയായ 23കാരനെയാണ് 20കാരനായ ഫെമിൽ തോമസ്, 21 കാരനായ ഇമ്മനുവൽ, 23 കാരനായ മിഥുൻ സത്യൻ എന്നിവർ ചേർന്ന് മർദ്ദിച്ചത്.

പാലാ സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിക്ക് യുവാവ് ഇൻസ്റ്റഗ്രാമിലൂടെ സന്ദേശങ്ങളയച്ചിരുന്നു. ഇത് യുവതി കാമുകൻ ഫെമിലിനെ അറിയിച്ചു. തുടര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നു. അവിടെ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായും പോലീസ് പറഞ്ഞു.

യുവാവിനെ മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന് കണ്ടുനിന്ന നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസിന് മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related Articles

Latest Articles