Monday, April 29, 2024
spot_img

ദുരിത പേമാരിയായി മഴ: തലസ്ഥാനത്ത് സംഭവിച്ചത് 1.07 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മാത്രം 1.07 കോടിരൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക വിവരം. വിവിധ കൃഷിമേഖലകളിലായി 441 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്.

19 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് മഴ കാരണം നാശം സംഭവിച്ചു. ഏപ്രില്‍ 11 മുതലുള്ള കണക്കാണിതെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ.എം രാജു അറിയിച്ചു.

4 ഹെക്ടര്‍ പയര്‍ വര്‍ഗങ്ങള്‍, 0.6 ഹെക്ടര്‍ പച്ചക്കറി കൃഷി, 13.22 ഹെക്ടര്‍ പ്രദേശത്തെ വാഴ, 0.2 ഹെക്ടര്‍ റബര്‍, 0.08 ഹെക്ടര്‍ ചക്ക, 0.04 ഹെക്ടര്‍ വെറ്റില, 0.8 ഹെക്ടര്‍ കരുമുളക്, 0.02 ഹെക്ടര്‍ മാമ്ബഴം എന്നിങ്ങനെയാണ് വിളകളുടെ നാശനഷ്ടക്കണക്ക്.

Related Articles

Latest Articles