Saturday, May 18, 2024
spot_img

ചെ​രി​പ്പു​കു​ത്തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്രമിച്ചു; അമ്മയും മകനും അറസ്റ്റില്‍

കൊ​ച്ചി: ചെ​രി​പ്പു​കു​ത്തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ല്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ കോമ്പാറ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ റാ​ണി എ​ന്ന സോ​ളി ബാ​ബു, മ​ക​ന്‍ സാ​വി​യോ ബാ​ബു എ​ന്നി​വ​രെ എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.

ജ​നു​വ​രി 24നാ​യി​രു​ന്നു സം​ഭ​വം. ചെ​രി​പ്പു​കു​ത്ത്​ ജോ​ലി ചെ​യ്യു​ന്ന ജോ​യി​യെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് ത​ല​ക്ക്​ അ​ടി​ക്കു​ക​യും വാ​ക്ക​ത്തി​ കൊണ്ട് വെ​ട്ടി പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
സെ​ന്‍ട്ര​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് സെ​ന്‍ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. വി​ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

Related Articles

Latest Articles