Monday, September 28, 2026

കൂടെ താമസിച്ചിരുന്ന 2 പേരെ വെട്ടിക്കൊന്നു; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഇടുക്കി: ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ വെട്ടേറ്റ് മരിച്ചു. ഇടുക്കി വലിയതോവാളയില്‍ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി 2 മണിയോടെ ഏലക്കാട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടിച്ചത്. പ്രതിയെ കീഴടക്കുന്നതിനിടയിൽ കട്ടപ്പന ഡിവൈഎസ്പിക്കും പരുക്കേറ്റു.

ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന സ്ഥലത്തുള്ള ജാംസ് മറാണ്ടി(32), ശുക്ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ശുക്ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ സഞ്ജയ് ബാസ്കി (30) ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി ആണ്. വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരാണ്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.

Related Articles

Latest Articles