Thursday, October 1, 2026

ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിയായ അദ്ധ്യാപകൻ എംഡിഎംഎ ഉപയോഗിച്ച കേസിൽസസ്‌പെന്‍ഷനിലെന്ന് പോലീസ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അദ്ധ്യാപകൻ ലഹരികേസിൽ സസ്‌പെന്‍ഷനിലെന്ന് പോലീസ്. പ്രതി സന്ദീപ് എംഡിഎംഎ ഉപയോഗിച്ച കേസിലാണ് സസ്‌പെൻഷനിലായത്.

പ്രതിയെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. പോലീസുകാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രകോപനമൊന്നുമില്ലാതെയാണ് യുവാവ് ആക്രമണം നടത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു കോട്ടയം സ്വദേശി ഡോ. വന്ദന. 23 വയസായിരുന്നു.

സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ അറിയിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. പണിമുടക്കിന് ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഐഎംഎ പറഞ്ഞു.

Related Articles

Latest Articles