Sunday, May 19, 2024
spot_img

സംഗീത സംവിധായകൻ എൻ.പി.പ്രഭാകരൻ അന്തരിച്ചു;
വിയോഗം ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ നെഞ്ചുവേദനയെ തുടർന്ന്

മലപ്പുറം : പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ എൻ.പി. പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ നെഞ്ചുവേദനയെ തുടർ‌ന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം നാളെ 2 ന് കോട്ടയത്ത് വച്ച് നടക്കും.

തേഞ്ഞിപ്പലത്തെ വീട്ടിൽ നിന്ന് ഇന്നലെ ശേഷം രാത്രി തിരുവനന്തപുരത്തേക്കു ട്രെയിനിൽ‌ വരികയായിരുന്നു അദ്ദേഹം. തൃശൂരിനു സമീപത്തുവച്ചാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് മലയാള സിനിമയിലെ പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ അടക്കം ഒട്ടേറെപ്പേർക്ക് സംഗീത ലോകത്തേക്കു കൈപിടിച്ചു കയറ്റിയത് അദ്ദേഹമാണ്. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൾ ദ്രൗപദി, അനുയാത്ര തുടങ്ങിയ ജനപ്രിയ സിനിമകൾക്കു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. തരംഗിണിയുടെ ഓണഗാനങ്ങൾ അടക്കം നിരവധി ആൽബങ്ങൾക്കും ടിവി പരമ്പരകൾക്കും നാടകങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

Related Articles

Latest Articles