Friday, May 17, 2024
spot_img

കുറ്റകൃത്യങ്ങളിൽ ഒന്നാമത് മുസ്ലിങ്ങൾ ; മുസ്ലിങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം നേതാവ് !

മുസ്‌ലിംകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒരു മുസ്ലിം നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അധ്യക്ഷനായ ബദറുദ്ദീൻ അജ്മലാണ് ഇപ്പോൾ മുസ്‌ലിംകൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഒന്നാം സ്ഥാനത്താണെന്ന് AIUDF അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ പറയുന്നത്. ഇതിനൊരു മാറ്റം വരണമെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസം നേടണമെന്നും ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി. അസമിലെ ഗോൾപാറ ജില്ലയിലെ ഡോൽഗുമ അഞ്ചാലിക് കോളേജിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് ബദറുദ്ദീൻ അജ്മൽ മുസ്‌ലിംകൾക്കെതിരെ തുറന്നടിച്ചത്.

കുറ്റകൃത്യങ്ങളിൽ മുസ്ലീങ്ങളാണ് ഒന്നാം സ്ഥാനത്തുള്ളത്. മോഷണം, കവർച്ച, ബലാത്സംഗം, പിടിച്ചുപറി തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളിലും ഒന്നാം സ്ഥാനത്ത് മുസ്ലിങ്ങൾ തന്നെയാണ്. ജയിലിൽ പോകുന്നതിലും അവർ ഒന്നാമതായി നിൽക്കുന്നുവെന്നും ബദറുദ്ദീൻ അജ്മൽ തുറന്നടിച്ചു. മുസ്ലിം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ പോകാൻ സമയമില്ല, പക്ഷേ ചൂതാട്ടത്തിനും മറ്റുള്ളവരെ പറ്റിക്കാനും അവർക്ക് മതിയായ സമയമുണ്ട്. തെറ്റായ കാര്യങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾ പരിശോധിച്ചുനോക്കണം. അത് മുസ്ലീങ്ങളാണ്. ഏറെ സങ്കടകരമാണിതെന്നും ബദറുദ്ദീൻ അജ്മൽ കുറ്റപ്പെടുത്തി.

അതേസമയം, ആളുകൾ ചന്ദ്രനിലേക്കും സൂര്യനിലേക്കും പോകുന്നു. എന്നാൽ എങ്ങനെ ജയിലിൽ പോകണം എന്നതിനെക്കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് മുസ്ലീങ്ങൾ. ഒരു പോലീസ് സ്‌റ്റേഷനിൽ കയറി നോക്കൂ, ഭൂരിപക്ഷം പ്രതികളും അബ്ദുറഹ്മാൻ, അബ്ദുർ റഹീം, അബ്ദുൾ മജീദ്, ബദ്‌റുദ്ദീൻ, സിറാജുദ്ദീൻ, ഫക്രുദ്ദീൻ എന്നിങ്ങനെ പേരുള്ളവരാകും. തീർത്തും സങ്കടകരമായ കാര്യമാണിത്. കൂടാതെ, നിങ്ങൾ എന്തിനാണ് പൊതുസ്ഥലങ്ങളിൽ കാണുന്ന സ്ത്രീകളെ മോശം കണ്ണിലൂടെ നോക്കുന്നതെന്നും നിങ്ങളുടെ വീട്ടിൽ അമ്മയും സഹോദരിയും ഇല്ലേയെന്നും ബദറുദ്ദീൻ അജ്മൽ വിമർശിച്ചു. നമ്മുടെ ആൺകുട്ടികൾ കാരണം തെരുവിലൂടെ നടന്നുപോകുന്ന പെൺകുട്ടികൾ സുരക്ഷിതരല്ലാതെ മാറിയിരിക്കുകയാണ്. മുസ്ലീം സമുദായത്തിന്റെ വികസനത്തിന് ഒരേയൊരു മാർഗമേയുള്ളൂ. അത് വിദ്യാഭ്യാസം മാത്രമാണ്. സ്വന്തമായി വിദ്യാഭ്യാസം നേടുന്നതിനൊപ്പം സമൂഹത്തിന് വിദ്യാഭ്യാസം നൽകാനും മുസ്ലീം ആൺകുട്ടികളും പെൺകുട്ടികളും തയ്യാറാകണമെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അധ്യക്ഷനായ ബദറുദ്ദീൻ അജ്മൽ പറഞ്ഞു.

Related Articles

Latest Articles