Sunday, May 19, 2024
spot_img

നവകേരള സദസ് അല്ല നാടുവാഴി സദസ് ; ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരം ; യാത്ര കഴിഞ്ഞു വരുമ്പോൾ ബസിനെ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വയ്ക്കുമെന്ന് വി മുരളീധരൻ

നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. ഇതിൻറെ പേര് നവകേരള സദസ് എന്നല്ല നാടുവാഴി സദസ് എന്നാണ്. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് പിണറായിയുടെ നാടുവാഴി സദസെന്ന് വി മുരളീധരൻ പരിഹസിച്ചു.

ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. യാത്രയുടെ കാര്യം ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല. പെൻഷൻ കാര്യവും കർഷകരുടെ കാര്യവും ചോദിക്കുമ്പോൾ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. കൂടാതെ, ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരമാണ് ബസിലുള്ളത്. യാത്ര കഴിഞ്ഞു വരുമ്പോൾ ബസിനെ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വയ്ക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles