സുരക്ഷാ സേനക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന 1958 ലെ AFSPA നിയമം നാഗാലാൻഡിൽ ആറു മാസത്തേക്ക് കൂടെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംസ്ഥാനം “പ്രക്ഷുബ്ധവും അപകടകരവുമായ” അവസ്ഥയിലാണെന്ന് പരാമർശിച്ച കേന്ദ്ര സർക്കാർ സിവിൽ അധികാരത്തിന്റെ സഹായത്തിന് സായുധ സേനയുടെ ഉപയോഗം സംസ്ഥാനത്ത് ആവശ്യമാണെന്ന് വിലയിരുത്തി. ഡിസംബർ 4 ന് നാഗാലാൻഡിലെ മോൺ ജില്ലയിലെ ഓട്ടിംഗ് വില്ലേജിന് സമീപം 14 സിവിലിയൻമാരും ഒരു ജവാനും മരിച്ച സുരക്ഷാ ഓപ്പറേഷനെ തുടർന്ന് നാഗാലാൻഡ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്‌ട് (AFSPA), 1958, അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ സായുധ സേനയിലെ അംഗങ്ങൾക്ക് ചില പ്രത്യേക അധികാരങ്ങൾ നൽകുന്നു. ജമ്മു കശ്മീരിൽ വിന്യസിച്ചിരിക്കുന്ന സേനയ്ക്കും അധികാരങ്ങൾ വിപുലീകരിച്ചു.

