Monday, April 29, 2024
spot_img

വിമാനത്തിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി ! അമേരിക്കയിൽ ഫ്ലൈറ്റ് അറ്റൻഡന്റ് പിടിയിൽ

അമേരിക്കയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വിമാനത്തിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് പകർത്തിയ ഫ്ലൈറ്റ് അറ്റൻഡന്റ് പിടിയിലായി. 36 കാരനായ ഈസ്റ്റ് കാർട്ടർ തോംസൺ (36) ആണ് സംഭവത്തിൽ പിടിയിലായത്. കാർട്ടർ തോംസനൊപ്പം ഇയാൾ ജോലി ചെയ്തിരുന്ന വിമാന കമ്പനിക്കെതിരെയും കേസെടുത്തു

ഒരു പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫ്ലൈറ്റ് അറ്റന്‍ഡന്റ് കൂടുതൽ പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങൾ പകർത്തിയിരുന്നു എന്നു തെളിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്.

പതിനാലുവയസുകാരിയായ പെൺകുട്ടി നോർത്ത് കാരലൈനയിൽനിന്ന് ബോസ്റ്റണിലേക്കുള്ള യാത്രക്കിടെ ശുചിമുറിയിൽ കാമറ ഓൺചെയ്ത നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നത്. കേസ് ഏറ്റെടുത്ത എഫ്ബിഐ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഐക്ലൗഡ് അക്കൗണ്ടിൽനിന്ന് 7,9,11,14 വയസ്സുകളിലുള്ള നാലു പെൺകുട്ടികളുടെ സ്വാകാര്യഭാഗങ്ങളുടെ ദൃശ്യങ്ങൾ കണ്ടെടുത്തു. തുടർന്ന് ഈ കഴിഞ്ഞ മാസം 9 വയസ്സുള്ള പെൺകുട്ടിയുടെ കുടുംബം ഈസ്റ്റ് കാർട്ടർ തോംസണിനെതിരെ പരാതി നൽകി.

Related Articles

Latest Articles