Friday, April 26, 2024
spot_img

ദേശീയ ഷൂട്ടിങ് താരം താരം നമന്‍വീറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; പിന്നിൽ ദുരൂഹത

മൊഹാലി: ദേശീയ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറി (28) നെ മരിച്ച നിലയില്‍ കണ്ടെത്തി. നമൻവീറിന്റെ തലയിൽ വെടിയേറ്റിരുന്നതായി മൊഹാലിയിലെ പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു.

നമന്‍വീറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ വ്യക്തയില്ലെന്ന് ഗുര്‍ഷെര്‍ സിങ് സന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 2015ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ താരമാണ്. ഒട്ടേറെ ദേശീയ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്.

Related Articles

Latest Articles